മുന്‍ ദേശീയ താരം ടിനു യോഹന്നാന്‍ കേരള കോച്ച്‌

കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ദേശീയ താരം ടിനു യോഹന്നാന്‍. ഡേവ് വാട്‌മോറിന്റെ കരാര്‍ അവസാനിച്ചതിനാലാണ് നിയമനം. കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി 2017ലാണ് വാട്‌മോര്‍ ചുമതലയേറ്റത്. കഴിഞ്ഞ വര്‍ഷം കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ മോശം പ്രകടനം വാട്‌മോറിനു തിരിച്ചടിയായിരുന്നു.

ഇന്ത്യക്കായി രാജ്യാന്തര ടെസ്റ്റ് മത്സരം കളിച്ച ആദ്യ മലയാളിയാണ് ടിനു യോഹന്നാന്‍. ഇംഗ്ലണ്ടിനെതിരെ 2001 ഡിസംബര്‍ മൂന്നിന് ഇന്ത്യ കളിക്കാനിറങ്ങിയപ്പോഴാണ് ടിനു യോഹന്നാന്‍ അരങ്ങേറ്റം കുറിച്ചത്.ഫിറോസ് റഷീദ് അണ്ടര്‍23 ടീമിന്റേയും മുന്‍ ഓള്‍റൗണ്ടര്‍ സുനില്‍ ഒയാസിസ് അണ്ടര്‍ 19 ന്റെയും പി.പ്രശാന്ത് അണ്ടര്‍ 16 ടീമിന്റെയും പരിശീലകനാകും.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here