ഡാഡി കൂളിലെ ധനഞ്ജയ് ഇപ്പോള്‍ ബാലനല്ല

മമ്മൂട്ടിയുടെ വ്യത്യസ്തമായ പൊലീസ് കഥാപാത്രം കൊണ്ട് ശ്രദ്ധേയമായ ആഷിഖ് അബു ആദ്യമായി സംവിധാനം ചെയ്ത ഡാഡി കൂളില്‍ ഒരു ബാലതാരം ഏറെ ശ്രദ്ധ നേടിയിരുന്നു. അച്ഛനും മകനും തമ്മിലുള്ള സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും കഥ പറഞ്ഞ ചിത്രം ഇപ്പോഴും ടെലിവിഷനില്‍ പ്രേക്ഷകര്‍ ഇരുന്ന് കാണുന്നതാണ്. രസകരമായ സിനിമയില്‍ മമ്മൂട്ടിയും മാസ്റ്റര്‍ ധനഞ്ജയ് എന്ന ബാലതാരവുമാണ് തിളങ്ങിയത്. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അന്നത്തെ ബാലതാരമിന്ന് വളര്‍ന്നിരിക്കുന്നു. താരത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്

ധനഞ്ജയ്


ബാലതാരത്തില്‍ നിന്ന് ഒരു പയ്യനായി മാറിയിരിക്കുകയാണ് താരം. ആരാധകരില്‍ പലര്‍ക്കും ഇത് ആ ധനഞ്ജയ് എന്ന സംശയവുമുണ്ട്. ആളങ്ങ് മാറിപ്പോയല്ലോ. പൊളി ലുക്ക് എന്നാണ് ആരാധകരുടെ കമന്റ്.