മുംബൈ: സെന്‍സെക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ത്രൈമാസ തകര്‍ച്ച. 2010 ജനുവരി മുതല്‍ മാര്‍ച്ച് വരെ സെന്‍സെക്‌സ് തകര്‍ന്നത് 31 ശതമാനം. കൊറോണ വൈറസ് ബാധയെത്തുടര്‍ന്നാണ് മാര്‍ക്കറ്റ് തകരാന്‍ കാരണം. ഇതേ കാലയളവില്‍ നിഫ്റ്റി 31.9 ശതമാനവും തകര്‍ന്നു. 1992നു ശേഷമുണ്ടായ ഏറ്റവും വലിയ ത്രൈമാസത്തകര്‍ച്ചയാണ്.
2019-20 സാമ്പത്തിക വര്‍ഷം നിഫ്റ്റി 28.8 ശതമാനവും സെന്‍സെക്‌സ് 26.6 ശതമാനവും വിലയിടിഞ്ഞു. അതേസമയം 2018-19 നെ അപേക്ഷിച്ച് 37.9 ശതമാനമാണ് വിപണിയിലെ തകര്‍ച്ച.
55007 കോടി രൂപയാണ് വിദേശ കമ്പനികള്‍ ഇന്ത്യയില്‍ നിന്നു ഓഹരിയിലൂടെ മാര്‍ച്ച് മാസത്തില്‍ പിന്‍വലിച്ചത്. 2002നു ശേഷം ആദ്യമായാണ് ഒരു മാസത്തിനുള്ളില്‍ ഇത്രയും തുക പിന്‍വലിക്കപ്പെടുന്നത്.
അതേസമയം സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായ ഇന്ന് ഓഹരിവിപണിയില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. 1028 പോയിന്റ് ഉയര്‍ന്ന് സെന്‍സെക്‌സ് 29468 പോയിന്റിലെത്തി. 316 പോയിന്റ് ഉയര്‍ന്ന് നിഫ്റ്റി 8597ലുമെത്തി.