2020ലെ മാന്‍ ബുക്കര്‍ പ്രൈസ് സ്‌കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്. ‘ഷഗ്ഗി ബെയിന്‍’ എന്ന നോവലിനാണ് പുരസ്‌കാരം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പരിപാടിയിലായിരുന്നു പുരസ്‌കാരം പ്രഖ്യാപിച്ചത്. 52-ാമത് മാന്‍ ബുക്കര്‍ പ്രൈസാണ് ഇത്തവണ പ്രഖ്യാപിച്ചത്. 50,000 പൗണ്ടാണ് പുരസ്‌കാരത്തുക.
നൊബേല്‍ സമ്മാനത്തിന് ശേഷം ഒരു സാഹിത്യകൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് മാന്‍ ബുക്കര്‍ പ്രൈസ്. ആറ് രചനകളാണ് ഇത്തവണ പുരസ്‌കാരത്തിനുള്ള അവസാന ഘട്ടത്തിലെത്തിയത്.
ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്റെ ആദ്യനോവലാണ് ഷഗ്ഗി ബെയിന്‍. ബുക്കര്‍ പ്രൈസ് നേടുന്ന രണ്ടാമത്തെ സ്‌കോട്ട്ലാന്റുകാരനാണ് ഡഗ്ലസ്. 1994ല്‍ ജെയിംസ് കെള്‍മാനാണ് ആദ്യമായി ബുക്കര്‍ പ്രൈസിന് അര്‍ഹനായ സ്‌കോട്ട് പൗരന്‍.