നഷ്ടം നികത്താനായി സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഭക്ഷണ വില്പന. പാര്‍ക്ക് ചെയ്തിരിക്കുന്ന വിമാനത്തില്‍ സിനിമ കണ്ടു ഭക്ഷണം കഴിക്കാം. എ.380 എയര്‍ബസിലാണ് സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെ പുതിയ പരീക്ഷണം. ഷാങ്ഹായി വിമാനത്താവളത്തിലാണ് ഈ വിമാന റസ്റ്ററന്റ് തുറന്നത്.
ഒക്ടോബര്‍ 24, 25 തീയതികളിലായി തുറക്കുന്ന റസ്റ്ററന്റില്‍ 900 പേര്‍ക്കാണ് ടിക്കറ്റ് ലഭിക്കുന്നത്. എന്നാല്‍ തിങ്കളാഴ്ച ടിക്കറ്റ് വില്പന ആരംഭിച്ച് അര മണിക്കൂറിനുള്ളില്‍ മുഴുവന്‍ ടിക്കറ്റും വിറ്റുതീര്‍ന്നു. കൂടുതല്‍ പേര് താല്പര്യം കാണിച്ചതോടെ രണ്ടു ദിവസത്തേക്കു കൂടി റസ്റ്ററന്റ് പ്രവര്‍ത്തിപ്പിക്കും. ഇക്കണോമി ക്ലാസിലിരുന്നു ആഹാരം കഴിക്കുന്നത് 2685 രൂപയും ബിസിനസ് ക്ലാസില്‍ 16110 രൂപയുമാണ് ചാര്‍ജ്. സൂട്ട് ക്ലാസാണെങ്കില്‍ 32222 രൂപയാണ് ടിക്കറ്റ് നിരക്കുകള്‍. പരമ്പരാഗത സിങ്കപ്പൂര്‍ വേഷം ധരിച്ചെത്തുന്നവര്‍ക്കും ചൈനീസ് ഷ്യോങ്ങാസം, ഇന്ത്യന്‍ സാരി ധരിച്ചെത്തുന്നവര്‍ക്കും പ്രത്യേക സമ്മാനങ്ങളുണ്ട്.
നേരത്തേ സിങ്കപ്പൂരില്‍ മാത്രം പറക്കാന്‍ ഇവര്‍ ഓഫര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് വ്യാപിച്ചതോടെ ആ പരീക്ഷണം നിര്‍ത്തിയാണ് പുതിയ കച്ചവടം സ്വീകരിച്ചിരിക്കുന്നത്.