തിരുവനന്തപുരം: മദ്യം കുടിപ്പിച്ച ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അടക്കം അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.
കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്സോ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ മുന്നില്‍വച്ച് യുവതിയെ പീഡിപ്പിച്ചെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് പോക്സോ വകുപ്പ് ചുമത്തിയിരിക്കുന്നത്. സഹൃത്തുക്കളില്നിന്ന് ഭര്‍ത്താവ് പണം വാങ്ങിയതായി യുവതി പോലീസിന് മൊഴിനല്‍കി. വീട്ടുടമ രാജനില്‍നിന്ന് ഭര്‍ത്താവ് പണം വാങ്ങുന്നത് കണ്ടതായാണ് യുവതി മൊഴിനല്‍കിയത്. പീഡനം നടന്ന വീട്ടില്‍വച്ച് രണ്ട് ദിവസം മുമ്ബാണ് പണം നല്‍കിയത്. സുഹൃത്തുക്കള്‍ ഭാര്യയെ ഉപദ്രവിച്ചപ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് കഠിനംകുളത്തായിരുന്നു സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ 23 കാരിയാണ് ഭര്‍ത്താവിന്റെ അറിവോടെയുള്ള പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായ യുവതിയെ ആദ്യം ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്ത് വച്ചും മണിക്കൂറോളം ഉപദ്രവിച്ചു.
അഞ്ച് വയസുള്ള കുഞ്ഞിന്റെ മുന്നില്‍ വച്ചായിരുന്നു ക്രൂരതയെല്ലാം. പോത്തന്‍കോടുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും വൈകിട്ടോടെ യുവതിയെ പുതുക്കുറിച്ചി കടപ്പുറത്ത് എത്തിക്കുകയായിരുന്നു. ഭര്‍ത്താവാണ് തനിക്ക് മദ്യം നല്‍കിയതെന്നാണ് വീട്ടമ്മ പറയുന്നത്.
അവശയായ യുവതി ഓടി രക്ഷപെടുന്നതിനിടെ കാറിലെത്തിയ യുവാക്കളാണ് രക്ഷകരായത്. വഴിയരികില്‍ കിടക്കുന്നതു കണ്ട യുവതിയെ യുവാക്കള്‍ വീട്ടി ലെത്തിച്ചു. അബോധാവസ്ഥയിലായ ഇവരെ പിന്നീട് ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത വീട്ട മ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.