റിയാദ് ഡയസ്പോറ ആദ്യയോഗം ഓഗസ്റ്റ് 17ന് കോഴിക്കോട് കടവ് റിസോര്‍ട്ടില്‍

തിരുവനന്തപുരം : റിയാദ് നഗരത്തിലും നഗരത്തോട് ചേർന്നുള്ള ചെറു പട്ടണങ്ങളിലും,ഗ്രാമങ്ങളിലും പ്രവാസ ജീവിതം നയിച്ചവരുടെ മലയാളി കൂട്ടായ്മയായി റിയാദ് ഡയസ്പോറ എന്ന പേരിൽ സംഘടന രൂപീകരിച്ചു. രാഷ്ട്രീയ,സാമുദായിക,വർണ്ണ,വർഗ്ഗ, വ്യത്യസങ്ങളൊന്നുമില്ലാതെ റിയാദ് പ്രവാസി എന്ന ഒറ്റ മാനദണ്ഡത്തിലാണ് സംഘടന രൂപികരിച്ചിട്ടുള്ളതെന്ന് ഫൗണ്ടിങ് അഡ്വൈസർ അഹമ്മദ് കോയ പറഞ്ഞു. സംഘടനയെ സക്രിയവും സർഗ്ഗാത്മകവുമായി മുന്നോട്ട് നയിക്കാൻ പ്രധാന കമ്മറ്റിയും വിവിധ സബ് കമ്മറ്റികളും രൂപപീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഷകീബ് കൊളക്കാടൻ (ചെയർമാൻ), നാസർ കാരന്തൂർ (ജന: കൺവീനർ),അഷ്‌റഫ് വേങ്ങാട്ട് (ഉപദേശക സമിതി ചെയർമാൻ), ബാലചന്ദ്രൻ നായർ (ഖജാൻജി), അയ്യൂബ് ഖാൻ (മുഖ്യരക്ഷധികാരി) നൗഫൽ പാലക്കാടൻ (ചീഫ് കോഡിനേറ്റർ), ഉബൈദ് എടവണ്ണ (ഈവന്റ് കൺവീനർ),ഷാജി ആലപ്പുഴ (സൗദി കോഡിനേറ്റർ), ബഷീർ പാങ്ങോട് (പബ്ലിക് റിലേഷൻ ഹെഡ്), നാസർ കാരക്കുന്ന്( വൈസ് ചെയർമാൻ ആൻഡ് മീഡിയ കൺവീനർ) എന്നിവരാണ് മുഖ്യ ഭാരവാഹികൾ.

സാംസ്കാരികം,മീഡിയ,കല,കായികം,രക്ഷാധികാരികൾ,ഉപദേശകസമിതി തുടങ്ങി എല്ലാ മേഖലയിലും അനുഭവജ്ഞരെയും നൈപുണ്യമുള്ളവരെയും ചേർത്തുള്ള സബ് കമ്മറ്റികളും നിലവിൽ വന്നു. ഉപജീവനത്തിനായി പ്രവാസം ആരംഭിച്ച കാലം മുതൽ ഇന്ന് വരെ റിയാദ് പ്രവാസി സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ അടയാളപ്പെടുത്തിയവർ ലോകത്തിന്റെ വിവിധ കോണുകളിൽ ചിതറിക്കിടക്കുകയാണ് അവരെയെല്ലാം സൗഹൃദത്തിന്റെ തണലിൽ ഒരു കുടയ്ക്ക് കീഴിൽ കൊണ്ട് വരിക എന്ന ദൗത്യമാണ് സംഘടന ലക്ഷ്യം വെക്കുന്നതെന്ന് ചെയർമാൻ ഷക്കീബ് കൊളക്കാടൻ പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ,പൊതു സംഘടനകളിൽ പ്രവർത്തിക്കുമ്പോഴും, രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും വ്യത്യസ്ത രാജ്യങ്ങളിലും പ്രവാസ ജീവിതം നയിക്കുമ്പോഴും ഏറെക്കാലം ചിലവിട്ട റിയാദ് എല്ലാവർക്കും വൈകാരികമായ അനുഭവമാണ്. അത് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് റിയാദ് ഡയസ്പോറയുടേതെന്ന് അഡ്വൈസറി ബോർഡ് ചെയർമാൻ അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. സംഘടന നേതൃത്വം നൽകുന്ന പ്രഥമ റീ-യൂണിയൻ സംഗമം ആഗസ്ത് 17 ന് ശനിയാഴ്ച കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടക്കുമെന്നും ദശാബ്ദങ്ങളുടെ സൗഹൃദ സമ്മേളനമെന്ന അപൂർവ്വതക്ക് കോഴിക്കോട് സാക്ഷിയാകുമെന്നും പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള റിയാദ് പ്രവാസികൾ ആഗസ്റ്റ് 12 ന് മുമ്പ് റജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കണമെന്നും ജനറൽ കൺവീനർ നാസർ കാരന്തൂർ പറഞ്ഞു. റിയാദിൽ മുൻകാലത്ത് പ്രവാസികളായിരുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെ കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ളവരും, നിലവിൽ വിവിധ ഗൾഫ് രാജ്യങ്ങളിലും, യൂറോപ്,അമേരിക്ക,തുടങ്ങിയ ദേശങ്ങളിലും പ്രവാസ ജീവിതം നയിക്കുന്നവരും പരിപാടിയിൽ പ്രതിനിധികളായെത്തും. ആഗസ്റ്റ് 17 ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമ്മേളനം വൈകിട്ട് 6 വരെ നടക്കും. പരിപാടിയിൽ പങ്കെടുക്കാൻ കോഴിക്കോടെത്തുന്നവരെ മികച്ച ആതിഥേയത്വം നൽകി സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും സംഗമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന വിലാസത്തിലോ +91-8592882356, +91-8606442228,+966,562730751 എന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്നും സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here