ഉമതോമസും കെ.പ്രമോദും ഡോ. ദിലീപ് കുമാറുംവീക്ഷണം ഡയറക്ടര്‍ ബോര്‍ഡില്‍

തിരുവനന്തപുരം: വീക്ഷണം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡിന്റെ ഡയറക്ടര്‍ബോര്‍ഡില്‍ ഉമാ തോമസ് എംഎല്‍എ, കെ.പ്രമോദ് , ഡോ. എം സി. ദിലീപ് കുമാര്‍ എന്നിവരെ പുതുതായി ഉള്‍പ്പെടുത്തി.വീക്ഷണം മാനേജിംഗ് ഡയറക്ടറും എം.എല്‍ എയുമായിരുന്ന അന്തരിച്ച പി.ടി.തോമസിന്റെ ഭാര്യയാണ് തൃക്കാക്കര എം എല്‍ എ ഉമാ തോമസ്.
കെ.പി.സി സി മുന്‍ മെമ്പറും കണ്ണൂരിലെ മാധവറാവു സിന്ധ്യ ഹോസ്പിറ്റല്‍ ചെയര്‍മാനും അറിയപ്പെടുന്ന സഹകാരിയുമാണ് കെ.പ്രമോദ്. കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറാണ് ഡോ.എം.സി. ദിലീപ് കുമാര്‍

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here