ഈജിപ്റ്റില്‍ ചികിത്സയില്‍ കഴിയുന്നവരുടെ നില ഗുരുതരം

ഗാസയില്‍ നിന്ന് ഈജിപ്റ്റിലേക്ക് ചികിത്സയ്ക്കായി മാറ്റിയ 140പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രാലയ വക്താവ് ഹൊസാം അബ്ദുല്‍ ഗഫാര്‍ ഇന്നലെ അറിയിച്ചു. 18 വയസ്സിന് താഴെയുള്ള 55 കുട്ടികളും 35 സ്ത്രീകളും ഉള്‍പ്പെടുന്നതായി അബ്ദുല്‍ ഗഫാര്‍ പറഞ്ഞു. ദിവസേന 30ലധികം ശസ്ത്രക്രിയകള്‍ നടക്കുന്നു, ചില കേസുകളില്‍ പൊള്ളലും മറ്റ് പരിക്കുകളും ചികിത്സിക്കാന്‍ നിരവധി സൗകര്യങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.


തുരങ്കങ്ങള്‍ നശിപ്പിച്ചതായി ഇസ്രായേല്‍
ടെല്‍ അവീവ്: ഗാസ മുനമ്പിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ജനവാസമേഖലയിലെ നിരവധി തുരങ്കങ്ങള്‍ ഇന്നലെ നശിപ്പിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ഇന്നലെ സൈനികര്‍, റിസര്‍വിസ്റ്റുകളുടെ സഹായത്തോടെ, ‘ബെയ്റ്റ് ഹനൂണ്‍ ഏരിയയിലെ ഒരു സിവിലിയന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നിരവധി തുരങ്കങ്ങള്‍ കണ്ടെത്തി നശിപ്പിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന പ്രസ്താവനയില്‍ പറഞ്ഞു. സൈനികര്‍ ബെയ്റ്റ് ഹനൂനിലെ തുരങ്കങ്ങള്‍ നശിപ്പിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോയും ഐ.ഡി.എഫ് പുറത്തുവിട്ടു.