45 ലക്ഷം മയക്കുമരുന്ന് ഗുളികകൾ പിടികൂടി

കു​വൈ​റ്റ്​ സി​റ്റി: മൂ​ന്നു​മാ​സ​മാ​യി ആ​രും ഏ​റ്റു​വാ​ങ്ങാ​ൻ വ​രാ​തെ തു​റ​മു​ഖ​ത്ത്​ കി​ട​ന്ന നാ​ല്​ ക​ണ്ടെ​യ്​​ന​റു​ക​ളി​ൽ നിന്ന് 45 ല​ക്ഷം മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക പി​ടി​കൂ​ടി. കണ്ടെയ്നറുകളിലെ സാ​ധ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ വ​ൻ മ​യ​ക്കു​മ​രു​ന്ന്​ ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. അതേസമയം, മറ്റു ര​ണ്ട്​ ക​​ണ്ടെ​യ്​​ന​റു​ക​ളി​ൽ നിന്ന് ഒന്നും കണ്ടെടുക്കാനായില്ല.

മറ്റൊരു കണ്ടെയ്നറിൽ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും കണ്ടെത്തി. ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വി​ഭാ​ഗ​ത്തി​ന്‍റെയും സ​ഹ​ക​ര​ണ​ത്തോ​ടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.