യു.എ.യില്‍ പ്രവാസി വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ക്ക് വിസ അനുവദിക്കുന്നു

അബുദാബി: യു.എ.ഇയില്‍ പഠിക്കുന്ന പ്രവാസി വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ക്ക് വിസ അനുവദിക്കുന്നു. യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമാണ് മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനങ്ങള്‍ അറിയിച്ചത്.വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സ്ഥിതിക്കനുസരിച്ച് കുടുംബാഗംങ്ങളെ കൊണ്ടുവരാം.
മേഖലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഹബാക്കി യു.എ.ഇയെ മാറ്റുകയാണ് ലക്ഷ്യം. നിലവില്‍ 77 സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു വര്‍ഷം, അഞ്ചു വര്‍ഷം, ഗോള്‍ഡ് വിസ എന്നിങ്ങനെ ക്രമത്തില്‍ വിസ അനുവദിക്കും. 18 വയസിനു മുകളിലുള്ള വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ക്കാണ് വിസ അനുവദിക്കുന്നത്. മാതാപിതാക്കളെ കൊണ്ടുവരാനും കൂടെ താമസിക്കാനും കഴിയും. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന അക്രഡിറ്റഡ് സര്‍വകലാശാലയില്‍ പഠിക്കുന്നവര്‍ക്ക് 5 വര്‍ഷ വിസാ പദ്ധതിയുടെ ഗുണം ലഭിക്കും.
നിരവധി ടൂറിസം പദ്ധതികള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി.