മഞ്ഞിൽ മുങ്ങി യുഎഇ; ദുബായിൽ 24 അപകടങ്ങൾ

ദുബായ്: മഞ്ഞു വീഴ്ച ശക്തമായതിനെത്തുടർന്ന് യുഎഇയിൽ പലയിടത്തും റെഡ് അലേർട്ട്. ദൂരക്കാഴ്ച ബുദ്ധിമുട്ടായ സാഹചര്യത്തിൽ ഇന്നലെ ദുബായിൽ മാത്രം 24 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. ദുബായ് കൂടാതെ ഷാർജ, അബുദാബി, അജ്മാൻ എന്നിവിടങ്ങളിലും മഞ്ഞു വീഴ്ച രൂക്ഷമായിരിക്കുകയാണ്.

രാവിലെ ഒമ്പതുവരെ ഇവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് പരന്നുകിടക്കുകയാണ്. കുറഞ്ഞ താപനില ഏഴുഡിഗ്രിയാണ്. പലയിടങ്ങളിലും ഗതാഗത തടസവും രൂക്ഷമാണ്. രണ്ടായിരത്തോളം അടിയന്തര ഫോൺ കോളുകൾ ലഭിച്ചതായി ദുബായ് പൊലീസ് കേണൽ പറഞ്ഞു. മോശം കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കാനും സുരക്ഷിത അകലം പാലിക്കാനും പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു.

രാവിലെ മാത്രം അനുഭവപ്പെട്ടിരുന്ന കടുത്ത തണുപ്പ് ഇപ്പോൾ ദിവസം മുഴുവനുമായിട്ടുണ്ട്. തീരദേശങ്ങളിൽ ശീതക്കാറ്റും ബുദ്ധിമുട്ടുണ്ടാക്കുന്നു.