റിയാദ്: പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്ക് മാതൃകയായി പുതുവത്സരത്തിന്റെ ആദ്യദിനത്തിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രക്‌തദാനം ചെയ്തു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, റിയാദ് ഷിഫാ ഏരിയയും പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ഹോസ്പിറ്റൽ, റബ്അ എന്നിവർ സംയുക്തമായിട്ടാണ് നടത്തിയ രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. ഷിഫാ ഏരിയയിലെ 30ഓളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഫ്രറ്റേണിറ്റി ഫോറത്തിന്റെ നേതൃത്വത്തിൽ പ്ലാസ്മ ദാനവും, വിവിധ രക്‌തദാന ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഷിഫാ ഏരിയ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
ഡോക്ടർ സയീദ് അഹമ്മദ് , ബ്ലഡ് ബാങ്ക് ഹെഡ് നേഴ്സ് അഹദ് സലിം , ബ്ലഡ് ബാങ്ക് സ്പെഷ്യലിസ്റ് മുഹമ്മദ് അൽ മുത്തേരി , നേഴ്സ് സ്പെഷ്യലിസ്റ് അബ്ദുൽറഹ്മാൻ അൽ ദാഫിരി, മരിയാ കെലിൻ അന്ദേര, സൂപ്പർവൈസർ ഫഹദ് ഹകമി, ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകാരായ റജീഫ് , ഷിഹാസ് , ഷാഫി , ജുനൈദ് , നാസർ എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകി .