തിരൂരങ്ങാടി: കെ.എം.സി.സി സൗദിയിലെ ഭാരവാഹിയായിരുന്ന കെ പി മുഹമ്മദ് കുട്ടി തിരൂരങ്ങാടിയില്‍ നഗരസഭ അധ്യക്ഷനായി. ഉപാധ്യക്ഷയായി കോണ്‍ഗ്രസിലെ സി പി സുഹ്റാബിയും അധികാരമേറ്റു. മുസ്ലിംലിം ലീഗ് അംഗമായ കെ പി മുഹമ്മദ് കുട്ടിയെ കോണ്‍ഗ്രസ് അംഗമായ പി കെ അബ്ദുല്‍ അസീസ് നിര്‍ദ്ദേശിക്കുകയും മുസ്ലിംലിം ലീഗ് അംഗം സി പി ഇസ്മാഈല്‍ പിന്തുണക്കുകയും ചെയ്തു. എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ സി. എം അലിക്ക് നാലു വോട്ടുകള്‍ ലഭിച്ചു. ലീഗിന്റെ രണ്ട് വിമത അംഗങ്ങള്‍ യുഡിഎഫിനാണ് വോട്ടു ചെയ്തത്.
ദീര്‍ഘകാലം കെ.എം.സി.സി സൗദി ഘടകം അധ്യക്ഷനായിരുന്ന കെ.പി മുഹമ്മദ് കുട്ടി ഈ തെരഞ്ഞെടുപ്പിന് മുന്‍പാണ് നാട്ടിലേക്ക് പ്രവര്‍ത്തനമണ്ഡലം മാറ്റിയത്.
ഉച്ചക്ക് ശേഷം നടന്ന വൈസ് ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സി പി സുഹ്റാബി 34 അംഗങ്ങളുടെ പിന്തുണയോടെയാണ് വിജയിച്ചത്. ഇഖ്ബാല്‍ കല്ലുങ്ങല്‍ സുഹ്റാബിയുടെ പേര് നിര്‍ദേശിച്ചു. എതിര്‍ സ്ഥാനാര്‍ഥി ഉഷ തയ്യിലിന് നാലു വോട്ട് ലഭിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ വോട്ടെടുപ്പില്‍ ഡിവിഷന്‍ 17 ല്‍ നിന്നുള്ള മുസ്ലിം ലീഗ് അംഗം ബാബുരാജന്റെ വോട്ട് അസാധുവായി.
കെ.എം മുഹമ്മദ് കുട്ടി മുന്‍ ഹജ് കമ്മിറ്റി വൈസ്ചെയര്‍മാനുമാണ് 13-ാം ഡിവിഷനില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.