കൊറോണ വ്യാപനവും അതുമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയും രുക്ഷമായതോടെ ക്രിസ്മസ് പുതുവർഷ ആഘോഷങ്ങൾ മാറ്റിവയ്ക്കുകയായിരുന്നു പെനിസിൽവാനിയയിലെ സൂക്ക് മെഡിറ്ററേനിയന്‍ കിച്ചനിലെ ജീവനക്കാർ. അങ്ങനെയിരിക്കേയാണ് ഒരു ദിവസം രാത്രി കസ്റ്റമർ റസ്റ്ററന്റിൽ എത്തുന്നത്. മെനു എടുത്തു നോക്കിയ ശേഷം ഒന്നും ഓർഡർ ചെയ്യാതെ അയാൾ കസേരയിൽ നിന്ന് എഴുന്നേൽക്കുകയായിരുന്നു.
തുടർന്ന് ക്യാഷ് കൗണ്ടറില്‍ എത്തിയ അയാള്‍ ബില്ല് അടിക്കാന്‍ ആവശ്യപ്പെട്ടു. 205 ഡോളര്‍ ബില്ലാണ് കാഷ്യര്‍ അടിച്ചു നല്‍കിയത്. ബില്‍ സൂക്ഷ്മമായി നിരീക്ഷിച്ച കസ്റ്റമര്‍ അതില്‍ സ്വയം ടിപ് തുക എഴുതിച്ചേർക്കുകയുണ്ടായി. ഇതു കണ്ട ജീവനക്കാർ അക്ഷരാർത്ഥത്തിൽ ഞെട്ടി. 5000 ഡോളര്‍( 3.67 ലക്ഷം രൂപ) ബില്ലി എന്നയാൾ ജീവനക്കാർക്ക് ടിപ്പായി നൽകിയത്. ഈ തുക ജീവനക്കാരെയെല്ലാം തന്നെ തുല്യമായി വീതിച്ചെടുക്കാനും ഇദ്ദേഹം ആവശ്യപ്പെട്ടു.
ഓരോ ജീവനക്കാര്‍ക്കും 13107 രൂപ വീതം നല്‍കിയതായി റെസ്റ്ററന്റ് ഉടമയും ഷെഫുമായ മൂസ സലൗഖ് പറഞ്ഞു. സ്ഥാപനത്തിലെ 28 ജീവനക്കാര്‍ക്കാണ് മൂസ ടിപ് ലഭിച്ച തുക വീതിച്ചു നല്‍കിയത്.