സൗദിയിൽ സന്ദര്‍ശന വിസ പുതുക്കുന്നതിനു 6 നിബന്ധനകൾ നടപ്പിലാക്കി ജവാസാത്. വിസിറ്റിങ് വിസ അബ്ഷിര്‍ മുഖേന പുതുക്കുന്നതിനു നാലു നിബന്ധനകളുണ്ടെന്ന് സൗദി ജവാസാത് അറിയിച്ചു. സന്ദര്‍ശന വിസയിലുള്ള വ്യക്തി സൗദിയില്‍ പ്രവശിച്ചതു മുതല്‍ വിസ പുതുക്കിയ ശേഷമുള്ള ദിനങ്ങള്‍ 180 ദിവസത്തില്‍ കൂടാന്‍ പാടില്ല. പുതുക്കാന്‍ അപേക്ഷിക്കുന്ന ഘട്ടത്തില്‍ 7 ദിവസമെങ്കിലും വിസക്ക് കാലാവധി ഉണ്ടായിരിക്കണം. അഥവാ കാലവധി അവസാനിച്ചാല്‍ തന്നെ അത് മുന്ന് ദിവസത്തില്‍ കൂടാന്‍ പാടില്ല.
വിസിറ്റിങ് വിസക്കാരനായ വ്യക്തിയുടെ സ്‌പോണ്‍സര്‍ സൗദിയിലുണ്ടായിരിക്കുകയും അയാളുടെ പേരില്‍ ട്രാഫിക് നിയമ ലംഘന പിഴയുണ്ടെങ്കില്‍ അവ അടക്കുകയം ചെയ്യുക. സന്ദര്‍ശന പുതുക്കിയ കാലാവധി വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിക്കു കാലാവധി ഉണ്ടാവുക. സന്ദര്‍ശകന്‍റെ പാസ്പോർട്ടിനു കാലാവധി ഉണ്ടാവുക. പുതുക്കുന്നതിനുള്ള വിസ ഫീസ് അടക്കുകയും ചെയ്യുക. എന്നിങ്ങനെ ആറു നിബന്ധനകളാണ് നടപ്പിലാക്കിയിരിക്കുന്നത്.