മനാമ: നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികള്‍ക്കായി ഇന്ത്യയും ബഹ്റൈനും എയര്‍ ബബ്ള്‍ കരാര്‍ ഒപ്പിട്ടു. വെള്ളിയാഴ്ച വൈകീട്ട് ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം ഇന്ത്യയിലെയും ബഹ്റൈനിലെയും ദേശീയ വിമാന കമ്പികള്‍ക്ക് ഇരു രാജ്യങ്ങള്‍ക്കുമിടക്ക് നിശ്ചിത എണ്ണം സര്‍വീസ് നടത്താനാവും. ബഹ്റൈന്‍ പൗരന്‍മാര്‍, സാധുവായ ബഹ്റൈന്‍ വിസയുള്ളവര്‍ എന്നിവര്‍ക്ക് ഇന്ത്യയില്‍ നിന്നും ഈ വിമാനങ്ങളില്‍ നാട്ടിലേക്കു മടങ്ങാം. ഏതു വിഭാഗം ബഹ്റൈന്‍ വിസയുള്ള ഇന്ത്യക്കാര്‍ക്കും ബഹ്റൈനിലേക്ക് വരാന്‍ അനുമതിയുണ്ട്. ബഹ്റൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍, ബഹ്റൈന്‍ പാസ്പോര്‍ട്ടുള്ള വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍, ഇന്ത്യന്‍ എംബസി അനുവദിച്ച വിസയുള്ള ബഹ്റൈന്‍ പൗരന്‍മാര്‍ എന്നിവര്‍ക്ക് ഇന്ത്യയിലേക്കും ഈ വിമാനങ്ങള്‍ ഉപയോഗപ്പെടുത്താം.
ടിക്കറ്റ് ബുക്കിങിനായി എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഗള്‍ഫ് എയര്‍ എന്നിവയുമായി ബന്ധപ്പെടണമെന്ന് എംബസി ട്വീറ്റില്‍ പറയുന്നു.