വിദ്യാഭ്യാസ മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സൗദി മുന്‍ പ്രവാസിയുടെ ജാമ്യഹര്‍ജി തള്ളി

റിയാദ്: വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവന്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന  പരാതിയില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് പെരുമ്പാവൂര്‍ സ്വദേശി ഷീബാ രാമചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്,...

കുട്ടികളുടെ ബുദ്ധി വികാസത്തില്‍ ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ടെന്ന് പഠനം

കുട്ടികളുടെ ബുദ്ധി വികാസത്തില്‍ ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ടെന്ന് പഠനം. കലിഫോര്‍ണിയ സര്‍വകലാശാലയിലെ ​ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പതിവായി ഉച്ചയ്ക്ക് ഉറങ്ങുന്ന കുട്ടികളില്‍ സന്തോഷവും...

മലയാളി യുവാവ് റിയാദില്‍ നിര്യാതനായി

റിയാദ്: 24കാരന്‍ റിയാദില്‍ അന്തരിച്ചു. പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി കറുപ്പശേരി വീട്ടില്‍ ബാസില്‍ ഷാജഹാന്‍(24) റിയാദിലെ ബദിയയില്‍ അന്തരിച്ചു. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഷാജഹാന്റെയും സീനത്തിന്റെയും മകനാണ്. സഹോദരന്‍: മുഹമ്മദ്,...

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം നടത്തിയ രക്തദാന കാംപയിനുകൾക്ക് ആദരവ്

റിയാദ് : കോവിഡ് പശ്ചാത്തലത്തിൽ രക്ത ലഭ്യത കുറഞ്ഞ സാഹചര്യത്തിൽസാമൂഹ്യ ബാധ്യത ഏറ്റെടുത്ത് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം നടത്തിയ രക്തദാനകാംപയിനുകൾക്ക് പ്രിൻസ് മുഹമ്മദ് ബിൻ...

റിയാദില്‍ കേരളപ്പിറവി ആഘോഷിച്ച് മലയാളി വനിതകള്‍

മലാസ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കേരളപിറവി ദിനം ആഘോഷിച്ചു. റിയാദ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ കേക്ക് മുറിച്ചും മധുരങ്ങള്‍ വിതരണം ചെയ്തുമാണ് വിമന്‍സ് ഫോറം...

സൗദിയില് 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരും

റിയാദ്: സൗദിയില് 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരും. കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ മാസം 31ന് ക്ലാസുകൾ തുടങ്ങുന്നത് മാറ്റിയത്. ഈ മാസം...

റിയാദ് സീസണ്‍ ഫെസ്റ്റിവലിന് വര്‍ണാഭമായ തുടക്കം; നിരീക്ഷിക്കാന്‍ 2760 ഡ്രോണുകള്‍

റിയാദ്: സംഗീതാത്മകമായ ചടങ്ങുകളോടെ റിയാദ് സീസണ്‍ ഫെസ്റ്റിവലിന് തുടക്കമായി. ലോക പ്രശസ്ത റാപ്പര്‍ പിറ്റ്ബുള്ളിന്റെ പ്രകടനത്തോടെയായിരുന്നു പരിപാടിക്ക് തുടക്കമായത്. ഉദ്ഘാടനത്തിന് പിന്നാലെ റിയാദ് നഗരത്തില്‍...

സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരം പിടികൂടി

റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. യുഎഇ-സൗദി അതിര്‍ത്തി വഴി സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കമരുന്നാണ് യുഎഇ അധികൃതരുടെ...

മാസ്‌ക് നിര്‍ബന്ധമില്ല; പക്ഷേ തവക്കല്‍ന നിര്‍ബന്ധം, സൗദിയില്‍ കോവിഡ് നിയന്ത്രണത്തിന് ഇളവ്‌

റിയാദ്: സൗദിയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. മാസ്‌കും സാമൂഹിക അകലവും ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളിലാണ് ഞായറാഴ്ച മുതല്‍ ഇളവുണ്ടാകുക. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമാണ്. പൊതുസ്ഥലങ്ങള്‍, റെസ്‌റ്റോറന്റുകള്‍, പൊതുഗതാഗത...

സൗദിയില്‍ സ്‌പെഷ്യല്‍ എകണോമിക് സോണുകള്‍ തുറക്കും

റിയാദ്: സൗദിയില്‍ സ്‌പെഷ്യല്‍ എകണോമിക് സോണുകള്‍ തുറക്കും. നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹാണ് സോണുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്. ആഗോള കമ്പനികളുടെ ഓഫീസുകളും നിക്ഷേപവും സൗദിയിലെത്തിക്കാനാണ് ഇതിലൂടെ...

കോഴിക്കോട് സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: കുന്ദമംഗലം സ്വദേശി റിയാദില്‍ നിര്യാതനായി. കുന്ദമംഗലം സ്വദേശി പേവുംകൂടുമ്മല്‍ മുഹമ്മദ് (59) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. മയ്യിത്ത് നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി. കെഎംസിസി പ്രവര്‍ത്തകന്‍ തെന്നല മൊയ്തീന്‍...

റിയാദ് സീസൺ 2021; ഇലക്ട്രോണിക് ഗെയിമുകളുടെ “റഷ്” ഫെസ്റ്റിവൽ ആരംഭിക്കുന്നു

റിയാദ് : റിയാദ് സീസൺ 2021 ന്റെ ഭാഗമായി ഇലക്ട്രോണിക് ഗെയിമുകളുടെ “റഷ്” ഫെസ്റ്റിവൽ ആരംഭിക്കുന്നു. റിയാദ് ഫ്രണ്ട് എന്റർടൈൻമെന്റ് ഡിസ്ട്രിക്റ്റിൽ ഒക്ടോബർ 22 ന് ആരംഭിച്ച് ഒക്ടോബർ 26...

റിയാദ്- ദമ്മാം റോഡില്‍ അപകടത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും

റിയാദ്: റിയാദ് - ദമ്മാം റോഡില്‍ ചൊവ്വാഴ്​ച വൈകീട്ടുണ്ടായ വാഹനാപകടത്തിൽ തമിഴ്‌ കുടുംബത്തിലെ അമ്മയും മകളും മരിച്ചു. റിയാദില്‍ നിന്നും ദമ്മാമിലേക്ക് പോകുകയായിരുന്ന തമിഴ് കുടുംബം സഞ്ചരിച്ച കാറിൽ ട്രെയിലർ...

നാലു മാസം മുമ്പ് മരണപ്പെട്ട യു.പി. സ്വദേശി കേദാര്‍നാഥിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ഹായില്‍: നാലുമാസം മുമ്പ് ഹായിലില്‍ ജോലിസ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ട ഉത്തര്‍ പ്രദേശ് സ്വദേശി കേദാര്‍നാഥി(46)ന്റെ മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ ബ്ലോക്ക്...

സൗദിയില്‍ സ്‌കൂളുകള്‍ തുടങ്ങി; പക്ഷേ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് മതി

റിയാദ്: സൗദിയില്‍ കോവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം അടച്ചിട്ട സ്‌കൂളുകള്‍ തുറന്നെങ്കിലും ഇപ്പോഴും കുട്ടികള്‍ക്ക് താല്പര്യം ഓണ്‍ലൈന്‍ പഠനം തന്നെ.സെപ്റ്റംബര്‍ 12 മുതലാണ് റഗുലര്‍...

തവക്കല്‍ന ആപ്പില്‍ പുതിയ മാറ്റങ്ങളോടെ സൗദി

റിയാദ് : സൗദിയില്‍ പുറത്തിറങ്ങാന്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ നടപ്പിലായതോടെ കൊവിഡ് പ്രതിരോധ മൊബൈല്‍ ആപ്ലിക്കേഷനായ തവക്കല്‍നയിലും അതിന് അനുസൃതമായ മാറ്റങ്ങള്‍...

റിയാദിലെ മുന്‍ പ്രവാസിക്ക് കെ.എ.എസ് പരീക്ഷയില്‍ 21-ാം റാങ്ക്

റിയാദ്: റിയാദിലെ മുന്‍ പ്രവാസിക്ക് കെ.എ.എസ് റാങ്ക് ലിസ്റ്റില്‍ 21-ാം സ്ഥാനം. ഒറ്റപ്പാലം സ്വദേശി സി.വി മന്‍മോഹനാണ് 10-ാം റാങ്ക് ലഭിച്ചത്.കിഫ്ബിയില്‍ എന്‍ജിനീയറായ മന്‍മോഹന്‍...

പ്രവാസികള്‍ക്ക് ആഹ്ലാദം; സൗദി റിയാലിന്റെ മൂല്യം 20 രൂപ കടന്നു

റിയാദ്: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഒരു സൗദി റിയാലിന് 20 രൂപയിലെത്തി. ഈ മാസം എട്ടിനാണ് 20.3 ലെത്തിയത്.ശമ്പളം കൈയില്‍ കിട്ടുന്ന സമയത്ത് ഇന്ത്യന്‍ രൂപയ്ക്ക് മൂല്യം കുറഞ്ഞതിന്റെ ആശ്വാസത്തില്‍...

ഏറ്റവും സമ്പന്നനായ മലയാളി യൂസുഫലി; ആസ്തി 37,500 കോടി

ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. അഞ്ചു ബില്യണ്‍ ഡോളറോടെ (37,500 കോടി രൂപ) ഇന്ത്യയില്‍ 38ാം സ്ഥാനത്താണ് അദ്ദേഹം. ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്‌സ്...

വയലാര്‍ അവാര്‍ഡ് ബെന്യാമന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ബെന്യാമന്. 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത വെങ്കല ശില്പവും പ്രശസ്തി...