ജിദ്ദ: നിതാഖാത് വ്യവസ്ഥയില്‍ പരിഷ്കരണം വരുത്തി. ടെലികോം, ഐ.ടി മേഖലകളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരമുണ്ടാക്കാണ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നിതാഖാത് വ്യവസ്ഥയില്‍ പരിഷ്കരണം വരുത്തിയതായിരിക്കുന്നത്.
മന്ത്രി എന്‍ജി. അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജിഹി ആണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. നിലവിലുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കമ്യൂണിക്കേഷന്‍ എന്നിവ റദ്ദാക്കും. പകരം ഏഴു മേഖലകളായി വിഭജിക്കും.
കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ എന്ന സുപ്രധാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വ്യവസ്ഥാപിതമാക്കുക, സ്വദേശികളായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. മാര്‍ച്ച് 14 മുതല്‍ തീരുമാനം പ്രബല്യത്തില്‍ വരും.