മസ്കത്ത്: ഒമാനില്‍ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ തസ്തികകള്‍ സ്വദേശിവത്കരിച്ച് തൊഴില്‍ മന്ത്രി ഡോ.മഹദ് ബിന്‍ സഇൗദ് ബഉൗവിന് ഉത്തരവ് പുറപ്പെടുവിച്ചു. അഡ്മിനിസ്ട്രേഷന് ആന്റ് രജിസ്ട്രേഷന് ഡീന്‍ഷിപ്പ്, സ്റ്റുഡന്റ് അഫെയേഴ്സ്, സ്റ്റുഡന്റ് സര്‍വീസസ് തുടങ്ങിയ ഡിപ്പാര്‍ട്ട്മെന്റുകളിലെയും വിഭാഗങ്ങളിലെയും അഡ്മിനിസ്ട്രേറ്റീവ്, ഫൈനാന്‍ഷ്യല്‍ തസ്തികകളാണ് സ്വദേശിവത്കരിച്ചത്.
ഇതിന് പുറമെ സ്റ്റുഡന്റ് കൗണ്‍സലിങ്, സോഷ്യല്‍ കൗണ്‍സലിങ്, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ വിഭാഗങ്ങളിലെ എല്ലാ തസ്തികകളിലും സ്വദേശികളെ മാത്രമാണ് നിയമിക്കാന്‍ പാടുള്ളൂവെന്നും ഒമാന്‍ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്വദേശികള്‍ക്ക് ഇൗ വര്‍ഷം 32000 തൊഴിലവസരങ്ങളും തൊഴില്‍ പരിശീലനത്തിനുള്ള പതിനായിരം അവസരങ്ങളും സൃഷ്ടിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. തൊഴിലവസരങ്ങളില്‍ ചിലത് നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് പകരമുള്ള നിയമനമാണ്.
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിെന്റ ഭാഗമായി നേരത്തേയും നിരവധി തസ്തികകളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചിരുന്നു.