ഹായിൽ (സൗദി അറേബ്യ): ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ കണ്ണൂർ സ്വദ്ദേശി റിജിനാസ് ആണ് ദുരിത ജീവിതം അവസാനിപ്പിച്ച് സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്.
ഒരു വർഷം മുൻപ് ഹായിലിൽ ഹൗസ് ഡ്രൈവറായി എത്തിയ റിജിനാസിനെ സ്പോൺസർ ഹുറൂബ് ആക്കുകയും താമസസ്ഥലത്തിനിന്നു പുറത്താക്കുകയും ചെയ്തിരുന്നു.
ഇതുവരെ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പോലും സമ്മതിക്കാത്ത സ്പോൺസർ ഭീഷണിപ്പെടുത്തി വീട്ടിലെ മറ്റു ജോലികളും ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു. ഇതിനിടയിലാണ് രാത്രി താമസസ്ഥലത്തിനിന്നു പുറത്താക്കപ്പെട്ട നിലയിൽ റിജിനാസ് തൊട്ടടുത്തുള്ള ഒരു മലമുകളിൽ കടുത്ത തണുപ്പിൽ രാത്രി മുഴുവൻ കഴിച്ചുകൂട്ടിയത്. തുടർന്ന് ഇദ്ദേഹം തന്റെ സുഹൃത്തുക്കൾ മുഖേന സോഷ്യൽ ഫോറം ഹായിൽ ഘടകത്തെ ബന്ധപെട്ടു.
വിഷയത്തിൽ ഇടപെട്ട സോഷ്യൽ ഫോറം പ്രവർത്തകർ സബീഹ് കണ്ണൂർ, സാദിഖ് വയനാട്, സെയ്ദലവി അല്ലിപ്പാറ കൊണ്ടോട്ടി എന്നിവർ ചേർന്ന് ഇദ്ദേഹത്തിന് താമസം അടക്കമുള്ള എല്ലാ സൗകര്യങ്ങളും നൽകി, നിയമപരമായ ഇടപെടലുകൾ നടത്തി. ലേബർ കോർട്ടിൽ പരാതിപ്പെട്ടതിൻ്റെ ഫലമായി സ്പോൺസറെ വിളിച്ചുവരുത്തി, പിന്നീട് നടന്ന ചർച്ചയിൽ മുടക്കം വന്ന ശമ്പളം വാങ്ങിക്കൊടുത്ത് നാട്ടിലേക്കു പോകാനുള്ള വഴിയൊരുകുകയും ചെയ്തു.
Attachments area