ദോഹ: ലോകത്ത് ഏറ്റവും കൂടുതല്‍ സുരക്ഷയുള്ള രണ്ടാമത്തെ നഗരമായാണ് ദോഹയെ തിരഞ്ഞെടുത്തിരിക്കുന്നത്. ‘2021 നുംബിയോ ക്രൈം ഇന്‍ഡക്സി’ലാണ് ദോഹ വീണ്ടും നേട്ടം െകായ്തത്. ആഗോള ഡാറ്റാബേസ് സ്ഥാപനമായ നുംബിയോ പുറത്തുവിട്ട ൈക്രം സൂചിക 2021ലാണ് ഖത്തറിന് നേട്ടം. സുരക്ഷ, കുറ്റകൃത്യങ്ങളുടെ കുറവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് 431 നഗരങ്ങളെ പരിഗണിച്ചത്. ഇതില്‍ ദോഹയെ രണ്ടാമതായി തിരഞ്ഞെടുത്തു. ദോഹക്ക് 87.96 സേഫ്റ്റി ഇന്‍ഡക്സ് ആണ് ലഭിച്ചിരിക്കുന്നത്. ക്രൈം ഇന്‍ഡക്സ് ആവട്ടെ 12.04 മാത്രമാണ്.
ലോകത്താകമാനം വിവിധരാജ്യങ്ങളുമായും പട്ടണങ്ങളുമായും ബന്ധെപ്പട്ട വിവിധ ഡാറ്റകള്‍ ശേഖരിക്കുകയും ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കായി വിവരശേഖരണത്തിന് ആശ്രയിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് നുംബിയോ. വിവിധ രാജ്യങ്ങളിലെ ജീവിതനിലവാരം, ജീവിതച്ചെലവ്, താമസസ്ഥലങ്ങള്‍, ആരോഗ്യ പരിപാലനം, ഗതാഗതം, കുറ്റകൃത്യം, മലിനീകരണം തുടങ്ങിയ വിവിധ മേഖലകളില്‍ വിവിധ കാലങ്ങളായി നുംബിയോ വിവരശേഖരണം നടത്തുന്നുണ്ട്. ഒരു പട്ടണത്തിന് ൈക്രം ഇന്‍ഡക്സില്‍ 431ാം റാങ്കാണ് കിട്ടുന്നതെങ്കില്‍ ഏറ്റവും കുറഞ്ഞ സുരക്ഷയുള്ള രാജ്യമായി അത് മാറും. സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ റാങ്ക് കിട്ടുന്ന പട്ടണം കൂടുതല്‍ സുരക്ഷയുള്ളതുമാകും.
ദോഹക്ക് ൈക്രം ഇന്ഡക്സിെന്റ കാര്യത്തില്‍ 12.04 റാങ്കാണ് ലഭിച്ചിരിക്കുന്നത്. പൂജ്യം മുതല്‍ നൂറുവരെയാണ് ഈ ഗണത്തില്‍ ലഭിക്കുന്ന റാങ്ക്. ആകെ കണക്കെടുത്ത 431 പട്ടണങ്ങളില്‍ ദോഹ സുരക്ഷയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തി. അതായത് 430ാം സ്ഥാനം. 87.96 പോയന്റാണ് ദോഹക്ക് ലഭിച്ചിരിക്കുന്നത്.
യു.എ.ഇ തലസ്ഥാനമായ അബൂദബിയാണ് ഏറ്റവും കൂടുതല്‍ സുരക്ഷയുള്ള നഗരം. തയ്വാനിലെ തയ്പേയ്, കാനഡയിലെ ക്യുബെക് സിറ്റി, സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച്, യു.എ.ഇയിലെ ഷാര്‍ജ, ദുബൈ, തുര്‍ക്കിയിലെ എസ്കിസെഹ്ര്, ജര്‍മനിയിലെ മ്യൂനിക്, ഇറ്റലിയിലെ ട്രിസ്റ്റെ എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ വന്ന പട്ടണങ്ങള്‍.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ഖത്തറിന് കഴിഞ്ഞ വര്‍ഷം ഒന്നാംസ്ഥാനം കിട്ടിയിരുന്നു. അറബ് ലോകത്തും ഖത്തറിന് ഒന്നാം സ്ഥാനമാണുള്ളത്. 133 രാജ്യങ്ങളാണ് നുംബിയോ സൂചികയിലുള്ളത്.
2015 മുതല്‍ 2019 വരെയുള്ള കാലയളവിലും ഖത്തര്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 2017ലും 2019ലും ഖത്തര്‍ തന്നെയായിരുന്നു ഒന്നാമത്. ഈ കാലയളവില്‍ അറബ് ലോകത്തും സുരക്ഷയുടെ കാര്യത്തില്‍ ഖത്തര്‍ ഒന്നാമതെത്തിയിരുന്നു.