ഒഡിഷയില്‍ ബി.ജെ.പി- ബി.ജെ.ഡി സഖ്യം പാളി

ഭുവനേശ്വര്‍: ഒഡിഷയില്‍ ഭരണകക്ഷിയായ ബിജു ജനതാദളും പ്രതിപക്ഷമായ ബി.ജെ.പിയും സഖ്യമാകാനുള്ള ശ്രമം പാളി. ബിജുജനതാദളാണ് നീക്കം അവസാനിപ്പിച്ചത്.
1998 മുതല്‍ 2009 വരെ എന്‍ഡിഎയുടെ ഭാഗമായിരുന്ന ബിജു ജനതാദള്‍ കഴിഞ്ഞ 15 വര്‍ഷമായി എന്‍ഡിഎ സഖ്യത്തിനു പുറത്താണ്. വരുന്ന ലോക്‌സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഖ്യത്തില്‍ മത്സരിക്കാന്‍ ഇരു പാര്‍ട്ടികളുടെ നേതാക്കന്‍മാരുമായി ചര്‍ച്ച നടത്തിയെങ്കിലും സീറ്റ് ധാരണയില്‍ എത്താനായില്ല.
നരേന്ദ്രമോദി സര്‍ക്കാരിന് ശക്തി നല്‍കാന്‍ ബിജെപി ഒഡീഷയിലെ 21 ലോക്‌സഭാ സീറ്റുകളിലും 147 നിയമസഭാ സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. ഒഡീഷയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തെരഞ്ഞെടുപ്പും നടത്തുന്നത്.