നാഗചൈതന്യയുടെ പേരുള്ള ടാറ്റൂ നീക്കം ചെയ്ത് സാമന്ത

സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും തമ്മിലുള്ള അനുരഞ്ജനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കവേ പ്രണയ നാളുകളില്‍ വയറിനോട് ചേര്‍ന്ന് എഴുതിയ നാഗചൈതന്യയുടെ പേരുള്ള ടാറ്റൂ നീക്കം ചെയ്ത് സാമന്ത രംഗത്തെത്തിയത് ആരാധകരെയും അമ്ബരപ്പിച്ചിരിക്കുകയാണ്.

താരം പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാലാണ് ടാറ്റൂ ഇല്ലെന്ന കാര്യം ആരാധകര്‍ ശ്രദ്ധിച്ചത്. വിവാഹത്തിന് മുൻപ് പ്രണയനാളുകളില്‍ സാമന്ത പ്രിയതമനായ നാഗചൈതന്യയുടെ പേര് വയറിന്റെ ഭാഗത്തായി നടി ടാറ്റൂ ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലടക്കം ഏറെ ആഘോഷിക്കപ്പെട്ടിരുന്ന ചിത്രം കൂടിയായിരുന്നു ഇത്.

ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നാഗ ചൈതന്യയും സാമന്തയും തമ്മില്‍ ഒത്തുപോകാൻ സാധ്യതയില്ല എന്നാണ് ആരാധകര്‍ പറയുന്നത്. നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷവും, ടാറ്റൂ കാണിക്കുന്ന ഫോട്ടോകള്‍ സാമന്ത പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇതെപ്പോള്‍ റിമൂവ് ചെയ്തെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.