റിയാദ്: സൗദിയിലെ പ്രമുഖ കലാകാരനും ചലചിത്ര സംവിധായകനുമായ അലി അല്‍ഹുവൈരിനി അന്തരിച്ചു. റിയാദ് അല്‍റാജ്ഹി മസ്ജിദില്‍ മയ്യിത്ത് നിസ്ക്കാരത്തിന് ശേഷം ഖബറടക്കി. 1945ല്അല് ബദായില്‍ ജനിച്ച അലി റിയാദിലേക്ക് താമസം മാറുകയും സിനിമയില്‍ സജീവമാവുകയും ചെയ്തു. ചലച്ചിത്ര സംവിധാനത്തില്‍ ഹോളിവുഡില്‍ നിന്ന് ബിരുദം നേടിയ ആദ്യ സൗദി കലാകാരനായിരുന്നു.