സൗദിയില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

റിയാദ്: സൗദിയില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 5628 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. ഇന്ന് രണ്ടു പേര്‍ മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 8903 ആയി.
ഒമിക്രോണ്‍ പ്രചരിക്കുന്നതും വര്‍ധിച്ചു. അതേസമയം 3511 പേര്‍ക്കാണ് കോവിഡ് ഭേദമായി. ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്ില്‍ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ദ്രുതഗതിയില്‍ തുടരുകായാണ്. 53 മില്യന്‍ വാക്‌സിന്‍ ഡോസസ് ഇതുവരെ നല്‍കിക്കഴിഞ്ഞു.
അതേസമയം സൗദിയില്‍ കോവിഡ് നിയമങ്ങള്‍പാലിക്കാത്തവര്‍ക്കും സാമൂഹ്യ അകലം പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്കും പിഴ ഏര്‍പ്പെടുത്തി.1000 റിയാലാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴ നല്‍കണം.