റിയാദ് കൊടും തണുപ്പിലേക്ക്

റിയാദ്: വരുന്നയാഴ്ച റിയാദില്‍ കൊടുംതണുപ്പ്. രണ്ട് ഡിഗ്രിയിലേക്ക് ചൂട് താഴും. വെള്ളിയാഴ്ച്ചയാണ് കൊടുംതണുപ്പിലെത്തുക.
കാലാവസ്ഥ വ്യതിയാനത്തിന്റെ സൂചനയെന്നോണം റിയാദില്‍ പല ഭാഗങ്ങളിലും ഇന്നു പൊടിക്കാറ്റും മഴയുമുണ്ടായി.
മക്ക, മദീന, ഹായില്‍, ഖസീം, കിഴക്കന്‍ പ്രവിശ്യ, അല്‍- ബഹ, താബൂക്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അസീര്‍, അല്‍ ജവ്ഫ് എന്നിവിടങ്ങളിലും മഴയുണ്ടായി.
14, 15 തീയതികളില്‍ മഴയുണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. താബൂക്കിലും ചില പ്രദേശങ്ങളിലും പേമാരിയാകുമെന്നും മുന്നറിയിപ്പുണ്ട്. മഞ്ഞുവീഴ്ച്ചയുമുണ്ടാകും. കേന്ദ്ര കാലാവസ്ഥാവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.