റിയാദില്‍ കേരളപ്പിറവി ആഘോഷിച്ച് മലയാളി വനിതകള്‍


മലാസ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കേരളപിറവി ദിനം ആഘോഷിച്ചു. റിയാദ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ കേക്ക് മുറിച്ചും മധുരങ്ങള്‍ വിതരണം ചെയ്തുമാണ് വിമന്‍സ് ഫോറം പ്രവര്‍ത്തകര്‍ ആഘോഷം പങ്കിട്ടത്. സബ്രീന്‍ ഷംനസ് ആമുഖ പ്രസംഗം നടത്തി.
പ്രസിഡന്റ് വല്ലി ജോസ് അധ്യക്ഷയായി. ഗ്ലോബല്‍ വെല്‍ ഫയര്‍ കോഡിനേറ്റര്‍ ശിഹാബ് കൊട്ടുകാട് മുഖ്യ പ്രഭാഷണം നടത്തി.
അനു രാജേഷ്, സെലീന ജയ്‌സ്, സ്വപ്ന, സംഗീത അനൂപ്, ബിന്ദു
ബിന്‍സി ജാനിഷ്, മിനുജ മുഹമ്മദ്, രഞ്ജിനി വിജേഷ്, കാര്‍ത്തിക, ഷാഹിന അബ്ദുള്‍ അസീസ് , ഷെമീന അന്‍സാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.