സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരം പിടികൂടി

റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. യുഎഇ-സൗദി അതിര്‍ത്തി വഴി സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കമരുന്നാണ് യുഎഇ അധികൃതരുടെ സഹകരണത്തോടെ സൗദി നാര്‍ക്കോട്ടിക് സംഘം പിടിച്ചെടുത്തത്.

മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട ആംഫെറ്റാമൈന്‍ ഗുളികകള്‍, ധാന്യം നിറച്ച ട്രക്കുവഴിയാണ് കടത്താന്‍ ശ്രമിച്ചത്. 1,531,791 ഗുളികകളാണ് പിടിച്ചെടുത്തത്. സംഘത്തില്‍പ്പെട്ട ഒരു സ്വദേശി പൗരനെയും ഒരു സിറിയന്‍ പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു.