കോഴിക്കോട് സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: കുന്ദമംഗലം സ്വദേശി റിയാദില്‍ നിര്യാതനായി. കുന്ദമംഗലം സ്വദേശി പേവുംകൂടുമ്മല്‍ മുഹമ്മദ് (59) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. മയ്യിത്ത് നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി. കെഎംസിസി പ്രവര്‍ത്തകന്‍ തെന്നല മൊയ്തീന്‍ കുട്ടിയാണ് ഖബറടക്ക നടപടികള്‍ പൂര്‍ത്തിയാക്കിയത്. പരേതനായ മുഹമ്മദിന്റെയും ആയിശയുടെയും മകനാണ്. ഭാര്യ: ഖമറുന്നിസ. മക്കള്‍: റംഷീന, റഹീന ഷറിന്‍, മുഹമ്മദ് റഹീസ്.