റിയാദിലെ മുന്‍ പ്രവാസിക്ക് കെ.എ.എസ് പരീക്ഷയില്‍ 21-ാം റാങ്ക്

റിയാദ്: റിയാദിലെ മുന്‍ പ്രവാസിക്ക് കെ.എ.എസ് റാങ്ക് ലിസ്റ്റില്‍ 21-ാം സ്ഥാനം. ഒറ്റപ്പാലം സ്വദേശി സി.വി മന്‍മോഹനാണ് 10-ാം റാങ്ക് ലഭിച്ചത്.
കിഫ്ബിയില്‍ എന്‍ജിനീയറായ മന്‍മോഹന്‍ ഒറ്റപ്പാലം നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ കണ്ണിയംപുറം കൃഷ്ണഗീതത്തില്‍ പി.കെ പ്രദീപ് കുമാറിന്റെയും വരോട് കെ.പി.എസ്.എം.എം സ്‌കൂള്‍ അധ്യാപിക സി.വി രാജലക്ഷ്മിയുടെയും മകനാണ്.
കെ.എ.എസ് റാങ്ക് ലിസ്റ്റില്‍ എത്തിയെങ്കില്‍ ഐ.എ.എസ് എന്ന ലക്ഷ്യം നേടുകയെന്ന സ്വപ്‌ന സാക്ഷാത്കാരത്തിനായി ചിട്ടയായ പരിശീലനത്തിലാണ്.
തൃശൂര്‍ എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബി.ടെക് പൂര്‍ത്തിയാക്കി. ക്യാംപസ് സെലക്ഷന്‍ വഴി യു.കെയിലും പിന്നീട് റിയാദിലും ജോലിചെയ്തു. തുടര്‍ന്ന് ഐ.എ.എസ് എന്ന മോഹത്തോടെ നാട്ടില്‍ മടങ്ങിയെത്തി.
റിയാദില്‍ നെസ്മ ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് കമ്പനിയില്‍ മെക്കാനിക് എന്‍ജിനീയറായിരുന്നു. റിയാദിലെ സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു.