വയലാര്‍ അവാര്‍ഡ് ബെന്യാമന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ബെന്യാമന്. ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത വെങ്കല ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ഈ മാസം 27ന് പുരസ്‌കാരം സമ്മാനിക്കും.

വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കെ.ആര്‍ മീര, ഡോ.ജോര്‍ജ് ഓണക്കൂര്‍, ഡോ.സി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അവാര്‍ഡ് നിര്‍ണയ സമിതിയംഗങ്ങളായിരുന്നു.

ചെറുകഥകൃത്തും നോവലിസ്റ്റുമായ ബെന്യാമിന്റെ ‘ആടു ജീവിതം’ എന്ന നോവലിന് 2009ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുസ്‌കാരം ലഭിച്ചിരുന്നൂ.