ഗള്‍ഫിലും സ്വര്‍ണത്തിന് വില കുറഞ്ഞു

ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണത്തിന് വില കുറഞ്ഞു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ദുബൈയിലും റിയാദിലും സ്വര്‍ണത്തിന് വില കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 212.25 ദിര്‍ഹമായിരുന്നു ബുധനാഴ്ച രാവിലത്തെ നിരക്ക്. എന്നാല്‍ അത് വീണ്ടും കുറഞ്ഞ് ഉച്ചയോടെ 211.75 ദിര്‍ഹമിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന് 199 ദിര്‍ഹമും 21 കാരറ്റിന് 190.25 ദിര്‍ഹമും ആണ് ബുധനാഴ്ച ഉച്ചയിലെ നിരക്ക്. അതേസമയം ഡോളര്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സ്വര്‍ണവിലയിലുണ്ടായ കുറവ് വിദേശികള്‍ക്ക് സുവര്‍ണാവസരമായി മാറി.

ഗള്‍ഫില്‍ സ്ഥിരതാമസമാക്കിയവര്‍, ഇന്‍ഡ്യയില്‍നിന്നുള്ള വിനോദ സഞ്ചാരികള്‍, യു എസ്, യൂറോപ് എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലേയ്ക്ക് പോകുന്നവര്‍ തുടങ്ങിയവരാണ് പ്രധാനമായും യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത്.