സൗദിയില്‍ തൊഴില്‍ യോഗ്യതാ പരീക്ഷയുടെ മൂന്നാം ഘട്ടത്തിന് തുടക്കം

റിയാദ്: സൗദിയില്‍ തൊഴില്‍ യോഗ്യതാ പരീക്ഷയുടെ മൂന്നാം ഘട്ടത്തിന് തുടക്കം. 50 മുതല്‍ 499 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് പരീക്ഷ ബാധകമാവും. മൂന്ന് തവണയാണ് പരീക്ഷയെഴുതാനുള്ള അവസരം. 50 ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് അടുത്ത മാസമാണ് പരീക്ഷ.

സൗദിയിലെ വിവിധ തൊഴിലുകള്‍ ചെയ്യുന്നവരുടെ യോഗ്യത പരിശോധിക്കാനാണ് പരീക്ഷ നടത്തുന്നത്. തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച്‌ ഘട്ടം ഘട്ടമായാണ് പരീക്ഷ നടത്തുക. 225 തസ്തികകള്‍ക്ക് പരീക്ഷ ബാധകമാകും. തൊഴിലാളികള്‍ക്ക് തിയറി, പ്രാക്ടിക്കല്‍ എന്നീ ഘട്ടങ്ങള്‍ പാസാകാന്‍ മൂന്ന് അവസരങ്ങളാണ് ലഭിക്കുക. പാസാകാത്തവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ല.