വേൾഡ് മലയാളി ഫെഡറേഷൻ വിമൻസ് ഫോറം ഗാന്ധി ജയന്തി ദിനത്തിൽ രക്‌തദാന ക്യാമ്പും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു


റിയാദ് : വേൾഡ് മലയാളീ ഫെഡറേഷൻ റിയാദ് വിമൻസ് ഫോറവും ആസ്റ്റർ സനദ് ഹോസ്പിറ്റലും സംയുകതമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

ജീവിതം കൊണ്ട് ഒരു ജനതയെ മുഴുവൻ അത്ഭുതപെടുത്തിയ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152-ആം ജന്മദിനത്തോട് അനുബന്ധിച്ചു WMF റിയാദ് വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ ബ്ലഡ് ഡൊണേഷൻ ക്യാമ്പിനും സൗജന്യ മെഡിക്കൽ ചെക്കപ്പിനും WMF റിയാദ് കൗൺസിലിന്റെയും സഹകരണത്തോടെ ആസ്റ്റർ സനദ് (ആസ്റ്റർ വളന്റിയേഴ്സ്) ഹോസ്പിറ്റലിൽ 50,ഓളം അംഗങ്ങൾ പങ്കെടുത്തു,ക്യാമ്പയിനിൽ ഇരുപതോളം മെമ്പർ മാർ ബ്ലഡ് ഡൊണേഷൻ ചെയ്യുകയും ചെയ്തു.

Wmf വിമൻസ് ഫോറം പ്രഡിഡന്റ് ശ്രീമതി.വല്ലി ജോസിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ ആസ്റ്റർ സനദ് ഹോസ്പിറ്റൽ CEO Dr: അദ്നാൻ അൽ സഹ്‌റാനി ഉദ്ഘടാനം നിർവഹിച്ചു.

ഭാരതീയ സമ്മാൻ ജേതാവും WMF ഗ്ലോബൽ വെൽഫെയർ കോർഡിനേറ്ററും ആയ ശ്രീ. ശിഹാബ് കൊട്ടുകാട്,റിയാദ് കൌൺസിൽ പ്രസിഡന്റ്‌ ശ്രീ ഡൊമിനിക്u സാവിയോ, ഗ്ലോബൽ അഡ്വൈസറി അംഗംങ്ങളായ ശ്രീ. നൗഷാദ് ആലുവ,സ്റ്റാൻലി ജോസ്,മിഡിലീസ്റ് മീഡിയ കോഡിനേറ്റർ മുഹമ്മദലി മരോട്ടിക്കൽ,റിയാദ് കൌൺസിൽ സെക്രട്ടറി ശ്രീ. റിജോഷ് അസിസ്റ്റന്റ് മാർക്കറ്റിങ് & ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജർ ശ്രീ: സുജിത് മൂപ്പൻ, ലാബ് സൂപ്പർവൈസർ ശ്രീ. അബ്ദുൽ നാസർ, ലാബ് ഡയറക്ടർ Dr. ഹാനി കൗൺസിൽ വൈസ് പ്രസിഡന്റ്‌ ശ്രീ. ഇലിയാസ് കാസർഗോഡ്, ട്രഷറർ കബീർ പാട്ടാമ്പി,സൗദി കോഡിനേറ്റർ നാസർ ലൈസ് നാഷണൽ അംഗങ്ങളായ റാഫി കൊയിലാണ്ടി, രാജൻ കാരിച്ചാൽ ഷംനാസ് കുളത്തുപ്പുഴ ഷൈജു പച്ച, മീഡിയ കോർഡിനേറ്റർ ഷംനാസ് എന്നിവർ ക്യാമ്പിന് ആശംസകൾ അറിയിച്ചു

സെലീന മാത്യു ,മിനുജ മുഹമ്മദ്,അനുരാജേഷ്,ഹമാനി,വിന്നി വർഗീസ് ,ശാരിക സുദീപ്,ദിവ്യ വിജയൻ,ശ്രീജ, ലിനി, കാർത്തിക, സംഗീത, സമീറ, ഷൈമ,റമീസ,ഷാലിമ റാഫി എന്നിവർ ക്യാമ്പിന് നേത്രത്വം നൽകി

വിമൻസ് ഫോറം സെക്രട്ടറി അഞ്ചു അനിയൻ ആശംസയും വൈസപ്രസിഡന്റ് ശ്രീമതി സബ്രീൻ ഷംനാസ് നന്ദിയും പ്രകാശിപ്പിച്ചു.