ഇന്ത്യയിലെ അധ്യാപകര്‍ക്ക് സൗദിയില്‍ ഇനി നേരിട്ട് പ്രവേശിക്കാം

റിയാദ്: സൗദിയില്‍ സര്‍വകലാശാല, സ്‌കൂള്‍, ടെക്‌നിക്കല്‍, പൊതുവിദ്യാഭ്യാസ അധ്യാപകര്‍ക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് പ്രവേശിക്കാന്‍ അനുമതി. സൗദിയില്‍ സ്‌കോളര്‍ഷിപ്പുള്ള വിദ്യാര്‍ഥികള്‍ക്കും പ്രവേശനത്തിന് അനുമതിയുണ്ട്.

അനുമതി ലഭിച്ച വിഭാഗത്തിനൊപ്പം കുടുംബാംഗങ്ങള്‍ക്കും സൗദിയിലേക്ക് പ്രവേശിക്കാം. സൗദിയില്‍ നിന്നും ഒരു ഡോസെങ്കിലും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല.