ഇന്ത്യയിലുള്ള ഈ നാല് വിഭാഗങ്ങള്‍ ഇനി സൗദിയിലേക്ക് നേരിട്ട് വരാം

റിയാദ്: കൂടുതല്‍ വിഭാഗങ്ങള്‍ക്ക് സൗദിയിലേക്ക് നേരിട്ട് പറക്കാന്‍ അനുമതി നല്‍കിയതായി സൗദി ആഭ്യന്തര മന്ത്രാലം. യൂണിവേഴ്‌സിറ്റി അധ്യാപകര്‍, പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകര്‍, ടെക്‌നിക്കല്‍ കോളളേജുകളിലെ അധ്യാപകര്‍, സ്‌കോളര്‍ഷിപ്പുള്ള വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് അനുമതിയുള്ളത്.

ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളെ സൗദി വിലക്കേര്‍പ്പെടുത്തിരുന്നു. പുതിയ തീരുമാനം അനുസരിച്ച്‌ ഇന്ത്യയിലുള്ള ഈ നാല് വിഭാഗങ്ങള്‍ ഇനി സൗദിയിലേക്ക് നേരിട്ട് വരാം. സൗദിയില്‍നിന്ന് ഒരു ഡോസോ, രണ്ടു ഡോസോ വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. അല്ലാത്തവര്‍ സൗദിയിലെത്തി ഇന്‍സ്റ്റിറ്റിറ്റ്യൂഷന്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം. അതിന് ശേഷം വാക്‌സിന്‍ എടുക്കുകയുംവേണം.