സൗദിയില്‍ സ്വദേശികള്‍ക്ക് 2024 നകം 34000 തൊഴിലവസരങ്ങള്‍

സൗദിയില്‍ വീണ്ടും സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു.സൗദി സാമൂഹിക ക്ഷേമ മാനവ വിഭവ ശേഷി മന്ത്രി അഹമദ് സുലൈമാന്‍ അല്‍ രാജിഹി പ്രഖ്യാപിച്ച പദ്ധതി പ്രകാരം 3,40,000 ലേറെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുകയാണ് പുതിയ പരിഷ്കരണത്തിന്റെ അടിസ്ഥാന ലക്ഷ്യം. തൊഴില്‍ വിപണി വികസിപ്പിക്കുന്നതിലൂടെ രാജ്യാന്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുകയും തൊഴിലാളികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലൂടെ ലോകോത്തര മത്സരങ്ങളെ നേരിടാന്‍ പൗരന്മാരെ പ്രാപ്തമാക്കുകയുമാണ് പരിപാടിയുടെ ഉദ്ദേശ്യമെന്ന് അദ്ദേഹം വിശദീകരിച്ചു.

വനിതകളുടെയും പുരുഷന്‍മാരുടെയും അനുപാതം വര്‍ധിപ്പിക്കാന്‍ സൗദയിലെ പ്രധാന പരിവര്‍ത്തന പദ്ധതിയായ നിതാഖാത്തിലൂടെ ലക്ഷ്യമിടുന്നു. മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഇത് സാധ്യമാക്കിയെടുക്കുക. അതില്‍ ഏറ്റവും പ്രധാനം, സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളുടെ സ്ഥിരത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, വരാനിരിക്കുന്ന മൂന്ന് വര്‍ഷത്തേക്ക് വ്യക്തമായ ദര്‍ശനവും സുതാര്യവുമായ പുനരധിവാസ പദ്ധതിയും നടപ്പാക്കുക എന്നതാണ്. 2024 നകം ലക്ഷ്യം വയ്ക്കുന്ന 34000 തൊഴിലവസരങ്ങള്‍ നേടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.