അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. റഹ്മത്തുള്ള കോവിഡ് ബാധിച്ചു മരിച്ചു

റിയാദ്: റിയാദ് അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. റഹ്മത്തുള്ള(49) കോവിഡ് ബാധിച്ചു മരിച്ചു. ചെന്നൈയില്‍ ചികിത്സയിലായിരുന്നു.ചെന്നൈ പോരൂരിനടുത്ത് രാമപുരം സ്വദേശിയാണ്. 13 വര്‍ഷണായി സൗദി പീവിസ് ഗ്രൂപ്പില്‍ അധ്യാപകനായിരുന്നു. നേരത്തെ ജിദ്ദയില്‍ അല്‍ വുറൂദ് സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു.ഭാര്യ ഷമീമ. മക്കള്‍: ഷെറിന്‍(ജിദ്ദ), അഷ്‌റഫ് (ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥി). മൃതദേഹം ചെന്നൈയില്‍ സംസ്‌കരിക്കും. സൗദിയിലെ വിവിധ പ്രവാസി സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.