സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

 റിയാദ്: സഊദിയിലെ റിയാദ്- ബിശ റോഡിലെ അല്‍ ഗുവയ്ക്കടുത്ത് അല്‍ റെയിനില്‍ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ട് പേര്‍ മരിച്ചു. പന്താരങ്ങാടി വലിയ പീടിയേക്കാള്‍ മുഹമ്മദ്‌ അലിയുടെ മകന്‍ മുഹമ്മദ്‌ വസീം (34), വലിയ പീടിയേക്കള്‍ മുബാറക്കിന്റെ മകന്‍ മുഹമ്മദ്‌ മുനീബ് (29) എന്നിവരാണ് മരിച്ചത്. അബഹയില്‍ നിന്ന് ദമാമിലേക്ക് വരികയായിരുന്ന കാറില്‍ എതിരെ വന്ന കാറിടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ക്ക്‌ പരുക്കുണ്ട്. മൃതദേഹങ്ങള്‍ അല്‍ റെയ്ന്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.