ജിദ്ദ: സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ദിനേന റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം 600 നോടടുക്കുന്നു. വ്യാഴാഴ്ച 590 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 386 പേര് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,90,597 ആയി. ഇവരില്‍ 3,78,469 പേര്‍ക്കും രോഗം ഭേദമായി.
ഏഴു പേര് കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 6,676 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 5,452 ആയി ഉയര്‍ന്നു. ഇവരില്‍ 699 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.
റിയാദ് പ്രവിശ്യയില്‍ 238 പുതിയ കേസുകളാണ് കണ്ടെത്തിയത്. ജിദ്ദ ഉള്‍പ്പെടുന്ന മക്ക പ്രവിശ്യയിലും രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 238, മക്ക 111, കിഴക്കന്‍ പ്രവിശ്യ 84, മദീന 34, വടക്കന്‍ അതിര്‍ത്തി മേഖല 30, ഹാഇല്‍ 22, അല്‍ ഖസീം 18, അസീര്‍ 17, തബൂക്ക് 12, ജീസാന് 10, നജ്റാന് 7, അല്‍ജൗഫ് 4, അല്‍ബാഹ 3.