റംസാനില്‍ ഉംറ നടത്തുന്നവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമല്ല

മക്ക: ഈ വര്‍ഷം റംസാന്‍ മാസത്തില്‍ ഉംറ നടത്താന്‍ ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ കോവിഡ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം.

അതേസമയം, റംസാന്‍ ആരംഭിക്കുന്നതിു മുമ്പ് ഹജ്ജ്, ഉംറയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന മേഖലകളിലെ മുഴുവന്‍ ജീവനക്കാരും വാക്‌സിന്‍ കുത്തിവെപ്പ് എടുത്തിരിക്കണം.

വാക്‌സിനേഷന്‍ എടുക്കാത്ത തൊഴിലാളികള്‍ ഓരോ ഏഴ് ദിവസത്തെയും കാലാവധിയുള്ള നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കേണ്ടതുണ്ട്. തീര്‍ത്ഥാടകര്‍ മാസ്‌ക്, സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായും പാലിക്കണമെന്നും റമദാന്‍ മാസത്തില്‍ പരിശോധന ശക്തമാക്കുമെന്നും മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചു.