ഹൂതി ഡ്രോണ്‍ ആക്രമണം പരാജയപ്പെടുത്തി

ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി തീവ്രവാദികള്‍ സൗദി അറേബ്യക്കെതിരേ രണ്ടു ഡ്രോണ്‍ ആക്രമണങ്ങള്‍ കൂടി നടത്തിയതായി അറബ് സഖ്യസേന. അതേസമയം, ആക്രമണം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തുകയായിരുന്നു.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ അനുസരിച്ച് സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞബദ്ധമാണെന്നും അറബ് സഖ്യം.

ഞായറാഴ്ച ഹൂതികള്‍ നടത്തിയ മൂന്ന് ഡ്രോണ്‍ ആക്രമണങ്ങള്‍ സഖ്യം നിരവീര്യമാക്കിയിരുന്നു. രണ്ട് ആക്രമണങ്ങള്‍ തെക്കന്‍ മേഖലയിലും മൂന്നാമത്തെ ആക്രമണം ഖാമിസ് മുസ് ഹെയ്തിലുമാണ്.

ഇതിനിടെ, യെമനിലെ പ്രശ്‌നപരിഹാരങ്ങള്‍ക്ക് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ കാര്യപരിപാടി മുന്നോട്ടു വച്ചിരുന്നു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളിലേക്ക് കപ്പല്‍ അടുപ്പിക്കുന്നതിനും സനാ വിമാനത്താവളത്തിലേക്ക് ആഭ്യന്തരവും വിദശവുമായ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടു വച്ചിരുന്നു.