കോവിഡ് നിയന്ത്രണം കർശനമാക്കാനൊരുങ്ങി കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന കേസുകൾ 1500 നു മുകളിലേക്കു കടന്നതോടു കൂടുതൽ കടുത്ത നിന്ത്രണങ്ങൾക്കൊരുങ്ങി ഭരണകൂടം. ഇതിനായി കോവിഡ് അത്യാഹിത സമിതിക്കു മുന്നിൽ പുതിയ നിർദേശങ്ങൾ സമർപ്പിക്കും.

കോവിഡ്പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഭാഗിക കർഫ്യൂ നടപ്പാക്കിയെങ്കിലും രോഗ പ്രതിരോധത്തിന് കാര്യമായ ഫലം ഉണ്ടായിട്ടില്ലെന്നാണ് കണക്കാക്കുന്നത്. കർഫ്യൂ പ്രഖ്യാപിച്ച് 28 ദിവസങ്ങൾക്കുള്ളിൽ 25,408 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 143 മരണവും ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പൊതുജനം നിർബന്ധമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബാഹ് ആവശ്യപ്പെട്ടു.