ഒമാനിൽ കർഫ്യൂ

Covid-19 coronavirus, data visualization of the virus as it turns into a global pandemic. 3D illustration.

മ​സ്ക്ക​റ്റ്: ഒ​മാ​നി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ത്രി​കാ​ല യാ​ത്രാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തും. രാ​ത്രി എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. വാ​ണി​ജ്യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​ല​വി​ലു​ള്ള രാ​ത്രി​കാ​ല വി​ല​ക്ക് തു​ട​രും.

നി​യ​മ​ലം​ഘ​ക​രു​ടെ പേ​രും ചി​ത്ര​വും വി​വി​ധ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ര​സ്യ​മാ​ക്കും. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഹോ​ട്ട​ലു​ക​ൾ​ക്കും മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പി​ഴ ചു​മ​ത്തും. 500 മു​ത​ൽ 2000 റി​യാ​ൽ വ​രെ​യാ​ണ് പി​ഴ.

വൈ​കി​ട്ട് എ​ട്ടു​മ​തു​ൽ പു​ല​ർ​ച്ചെ ആ​റു​വ​രെ ഗ​വ​ർ​ണ​റേ​റ്റു​ക​ൾ​ക്കി​ട​യി​ൽ ചെ​ക്ക് പോ​യി​ന്‍റു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ഗ്രാ​മ​ങ്ങ​ൾ​ക്കി​ട​യി​ലും വി​ലാ​യ​ത്തു​ക​ൾ​ക്കി​ട​യി​ലും യാ​ത്രാ വി​ല​ക്കു​ണ്ട്.

അ​തേ​സ​മ​യം, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ, രാ​ത്രി​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ർ​മ​സി​ക​ൾ, വി​മാ​ന​ത്താ​വ​ളം- ക​രാ​തി​ർ​ത്തി​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, എ​മ​ർ​ജ​ൻ​സി വാ​ഹ​ന​ങ്ങ​ൾ, വൈ​ദ്യു​തി- വെ​ള്ളം സ​ർ​വീ​സ് വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

മൂ​ന്നു ട​ണ്ണി​ല​ധി​കം ഭാ​ര​മു​ള്ള ട്ര​ക്കു​ക​ൾ, വാ​ട്ട​ർ വി​ത​ര​ണ ടാ​ങ്ക​റു​ക​ൾ, സ്വീ​വെ​ജ് വാ​ട്ട​ർ ടാ​ങ്ക​റു​ക​ൾ, ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​ട്രോ​ൾ പ​മ്പു​ക​ൾ എ​ന്നി​വ​യ്ക്കും ഇ​ള​വ് ല​ഭി​ക്കും.
പൊ​തു സ്വ​കാ​ര്യ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും യാ​ത്രാ അ​നു​മ​തി​യു​ണ്ട്.