ജിദ്ദ: സൗദി അറേബ്യയിൽ ശനിയാഴ്ച 502 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ആറു പേർ രോഗം ബാധിച്ചു മരിച്ചു. 355 പേർ രോഗമുക്തി നേടി. ഇതോടെ, രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,87,794 ആയി. ഇവരിൽ 3,76,558 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,643.
രാജ്യത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 4,493 ആണ്. ഇവരിൽ 635 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരം. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. സൗദിയിൽ ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്ന റിയാദ് പ്രവിശ്യയിൽ 226 പുതിയ കേസുകളാണ് കണ്ടെത്തിയത്.
റിയാദ് 226, മക്ക 94, കിഴക്കൻ പ്രവിശ്യ 86, അൽ ഖസീം 25, മദീന 23, ജീസാൻ 10, അസീർ 9, തബൂക്ക് 9, വടക്കൻ അതിർത്തി മേഖല 7, നജ്റാൻ 5, ഹാഇൽ 4, അൽജൗഫ് 3 എന്നിങ്ങനെയാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്.