ദു​ബാ​യ് സ​മ്പൂ​ർ​ണ സാ​ങ്കേ​തി​ക​ത​യി​ലേ​ക്ക്

ദു​ബാ​യ്: നി​ർ​മി​ത​ബു​ദ്ധി ഉ​ൾ​പ്പെ​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മി​ക​ച്ച റോ​ബോ​ട്ടു​ക​ളും സാ​ങ്കേ​തി​ക​ത​യു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളും ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ ഒ​രു​ങ്ങി ദു​ബാ​യ് മു​നി​സി​പ്പാ​ലി​റ്റി.‌‌

ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ‘ഫ്യൂ​ച്ച​റി​സ്റ്റ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ’ ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് വാ​ർ​ഷി​ക ഡി​ജി​റ്റ​ൽ ഫോ​റ​ത്തി​ന്‍റെ ആ​ദ്യ എ​ഡി​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ഭാ​വി​യി​ൽ 70ൽ​പ്പ​രം സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് സം​രം​ഭ​ങ്ങ​ളൊ​രു​ക്കും. ക​സ്റ്റ​മ​ർ എ​ക്സ്പീ​രി​യ​ൻ​സ്, ബി​സി​ന​സ് ഓ​ട്ടോ​മേ​ഷ​നി​ലേ​ക്കു​ള്ള മാ​റ്റം, ഡി​ജി​റ്റ​ൽ ഓ​പ്പ​റേ​റ്റി​ങ് മോ​ഡ​ൽ, സി​റ്റി മാ​നെ​ജ്മെ​ന്‍റ്, പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​യ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ, നി​ർ​മി​ത ബു​ദ്ധി, ഇ​ൻ​ഫ​ർ​മേ​ഷ​ൻ മാ​നെ​ജ്മെ​ൻ​റ്, റെ​ക്കോ​ഡ് സി​സ്റ്റം എ​ന്നി​വ ഡി​ജി​റ്റ​ൽ​വ​ത്ക​രി​ക്കു​മെ​ന്ന് ദു​ബാ​യ് മു​നി​സി​പ്പാ​ലി​റ്റി ഐ​ടി ഡ​യ​റ​ക്റ്റ​ർ അ​സ്മ​ഹാ​ൻ അ​ൽ സ​റൂ​ണി പ​റ​ഞ്ഞു.‌
‌‌‌‌
നി​ർ​മി​ത​ബു​ദ്ധി, ഇ​ൻ​റ​ർ​നെ​റ്റ് ഓ​ഫ് തി​ങ്സ്, റോ​ബോ​ട്ടി​ക്സ്, ബ്ലോ​ക്ക് ചെ​യി​ൻ, ബി​ഗ് ഡാ​റ്റ തു​ട​ങ്ങി​യ നൂ​ത​ന സാ​ങ്കേ​തി​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് സ്മാ​ർ​ട്ട് ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ദു​ബാ​യ് ന​ഗ​ര​ത്തെ നേ​തൃ​സ്ഥാ​ന​ത്ത് എ​ത്തി​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി പ​ദ്ധ​തി​ക​ളാ​വി​ഷ്ക​രി​ക്കു​ന്ന​ത്.