കുവൈറ്റിൽ പത്തുലക്ഷംപേർ കോവിഡ് വാക്സിന് രജിസ്റ്റർ ചെയ്തു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പത്തുലക്ഷം പേർ കോവിഡ് വാക്സിന് രജിസ്റ്റർ ചെയ്തു. ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് ലിങ്ക് വഴി രജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുത്താണ് വാക്സിൻ നൽകിയത്.

വാക്സിനേഷന് അപ്പോയിന്‍റ്മെന്‍റ് എടുത്തവർക്ക് മൊബൈൽ ഫോണിലേക്ക് ബാർകോഡ് അയയ്ക്കും. ഇത് പരിശോധിച്ചാണ് വാക്സിനേഷന് പ്രവേശിപ്പിക്കുന്നത്. ഒരാൾക്ക് രണ്ടു ഡോസ്. ആദ്യ ഡോസിനു ശേഷം ഹെൽത്ത് കാർഡ് നൽകും. രണ്ടാമത്തെ ഡോസിനുള്ള തീയതി ഇതിൽ രേഖപ്പെടുത്തിയിരിക്കും. രണ്ടാമത്തെ ഡോസിനായി മൊബൈൽ ഫോണിലേക്ക് സന്ദേശം അയയ്ക്കും. രണ്ടാം ഡോസ് എടുത്ത് ഒരാഴ്ചയ്ക്കു ശേഷമാണ് ഫലം പൂർണ തോതിൽ ലഭിക്കുകയെന്നും ആദ്യ ഡോസ് എടുത്തശേഷം രണ്ടാമത്തെ ഡോസ് എടുക്കുന്നതിനു മുൻപ് വിദേശയാത്ര നടത്തരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.