ഈജിപ്റ്റിൽ ട്രെയ്നുകൾ കൂട്ടിയിടിച്ച് 30 ലേറെ പേർ മരിച്ചു

കെ​യ്റൊ: ട്രെ​യ്നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഈ​ജി​പ്റ്റി​ൽ മു​പ്പ​തി​ലേ​റെ പേ​ർ മ​രി​ച്ചു. ഈ​ജി​പ്ഷ്യ​ൻ ന​ഗ​രം സൊ​ഹാ​ഗി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രു​ക്ക്. മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കും. യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ എ​മ​ർ​ജ​ൻ​സി ബ്രെ​യ്ക്കി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പി​ന്നാ​ലെ വ​ന്ന ട്രെ​യ്ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഈ​ജി​പ്ഷ്യ​ൻ റെ​യ്‌​ൽ​വേ അ​ഥോ​റി​റ്റി പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ര​ണ്ടു ഡ്രൈ​വ​ർ​മാ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ന്യൂ​സ് അ​റേ​ബ്യ. ഏ​താ​ണ്ട് എ​ഴു​പ​തി​ലേ​റെ പേ​ർ​ക്ക് പ​രു​ക്കേ​റ്റ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം റി​പ്പോ​ർ​ട്ടി​ൽ അ​റി​യി​ച്ചു.

ഡ​സ​ൻ ക​ണ​ക്കി​ന് ആം​ബു​ല​ൻ​സു​ക​ൾ പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തി​ച്ചേ​ർ​ന്ന​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​രു​ക്കേ​റ്റ​വ​രെ മ​രാ​ഗ, ത​ഹ്ത, സെ​ഹാ​ഗ് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഈ​ജി​പ്ഷ്യ​ൻ മ​ന്ത്രി​മാ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.