വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ക്ക് ഒരുലക്ഷം ദിര്‍ഹം പിഴ

വാഹനാപകടത്തില്‍ ഗുരുതര വൈകല്യം സംഭവിച്ച വിദേശിക്ക് ഒരുലക്ഷം ദിര്‍ഹം നല്‍കാന്‍ അബുദാബി കോടതിി ഉത്തരവിട്ടു.

അപകടത്തിനു കാരണക്കാരനായ ഡ്രൈവറും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്നാണ് തുക നല്‍കേണ്ടത്. പ്രധാന റോഡിലേക്ക് അമിത വേഗത്തില്‍ പ്രവേശിപ്പിച്ച വാഹനം മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടം. നാല്‍പ്പതു ശതമാനം വൈകല്യം സംഭവിച്ചയാള്‍ രണ്ടുലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടു നല്‍കിയ കേസിലാണ് വിധി.